മുംബൈക്കെതിരെ 14-ാം സീസണിലെ ആദ്യ മത്സരത്തില്‍ 100 മീറ്റര്‍ പറന്ന സിക്സാണ് ബാംഗ്ലൂര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ് വെല്ലിന്റെ ബാറ്റില്‍ നിന്ന് വന്നത്. 1079 ദിവസത്തിന് ശേഷം മാക്സ്വെല്ലിന്റെ ബാറ്റില്‍ നിന്ന് ഐപിഎല്ലില്‍ വന്ന ആദ്യ സിക്സാണ് അത്.2020ലെ ഐപിഎല്‍ സീസണില്‍ 13 കളിയില്‍ നിന്ന് ഒരു സിക്സ് പോലും പറത്താന്‍ മാക്സ്വെല്ലിന് കഴിഞ്ഞില്ല. ഇതോടെ 10 കോടി രൂപയുടെ ചിയര്‍ ലീഡര്‍ എന്ന് വിശേഷിപ്പിച്ച് പരിഹാസവുമായി വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ളവര്‍ മാക്സ് വെല്ലിനെതിരെ എത്തിയിരുന്നു