പുതുപ്പള്ളിയിലും നേമത്തും മത്സരിക്കില്ലെന്ന് കോൺഗ്രസ് പ്രവർത്തകസമതിയംഗം ഉമ്മൻ ചാണ്ടി.നേമത്ത് കരുത്തനായ സ്ഥാനാർത്ഥി വരും.പുതുപ്പള്ളിയിൽ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കാൻ സമ്മതമറിയിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്നത് വാർത്തകൾ മാത്രമെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.പുതുപ്പള്ളിയിൽ നിന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.