¡Sorpréndeme!

പാലായിലെ ജനങ്ങളുടെ ഹൃദയമിടിപ്പിതാ..കാപ്പനോ ? ജോസോ ? | Oneindia Malayalam

2021-03-12 4 Dailymotion

Jose K Mani or Mani C Kappan? This is what the people of Pala have to say
പാലാ എന്നാല്‍ കേരള രാഷ്ട്രീയത്തിന് ഒറ്റപ്പേരേയുള്ളൂ, അത് കരിങ്ങോഴയ്ക്കല്‍ മാണി എന്ന കെഎം മാണിയാണ്. മണ്ഡലം രൂപീകൃതമായ അന്ന് മുതല്‍ പാലായെ പ്രതിനിധീകരിച്ചത് മാണിയാണ്. വിവാദങ്ങള്‍ പലതും വന്ന് പോയെങ്കിലും സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ചപ്പോഴുമെല്ലാം പാലായിലെ മാണിയെന്ന വന്‍മരം മാത്രം കുലുങ്ങിയില്ല.മണ്ഡലത്തില്‍ നിന്നും പതിമൂന്ന് തവണയാണ് മാണി നിയമസഭയിലേക്ക് എത്തിയത്. 54 വര്‍ഷങ്ങളാണ് അദ്ദേഹം പാലായെ പ്രതിനിധീകരിച്ചത്.എന്നാല്‍ മാണിയുടെ മരണത്തോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കളിമാറി. ആദ്യമായി എന്‍സിപിയുടെ മാണി സി കാപ്പന്‍ മണ്ഡലത്തില്‍ വിജയിച്ച് കയറി. കലങ്ങി മറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ പാലായില്‍ ഇനിയെന്തെന്ന ചോദ്യമാണ് ഉയരുന്നത്