സ്പിന്നര്‍മാരുടെ ഈറ്റില്ലമായി മാറിയ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു പത്തരമാറ്റ് ജയം. ഇംഗ്ലണ്ടിന്റെ കഥ കഴിക്കാന്‍ ഇന്ത്യക്കു വെറും രണ്ടു ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ. 49 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 7.4 ഓവറില്‍ വിക്കറ്റ് പോവാതെ ലക്ഷ്യത്തിലെത്തി.