ിട്ടനില്‍ കൊറോണവൈറസിന്റെ പുതിയ രൂപാന്തരം ഭീകരാവസ്ഥയിലേക്ക്. ലോകം മുഴുവന്‍ ഇത് പടരാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്. പല രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. നേരത്തെ തന്നെ വൈറസിന് രൂപമാറ്റം സംഭവിക്കുന്നതായി പറഞ്ഞിരുന്നു. അതിനാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായത്. രോഗവ്യാപനം 70 ഇരട്ടി വേഗത്തിലാണ് നടക്കുന്നത്. വാക്സിന്‍ വിപണിയിലേക്ക് എത്തിയാലും ഇതില്‍ ഫലിക്കുമോ എന്ന് വ്യക്തമല്ല. കാരണം മുമ്പുള്ള വൈറസിന്റെ ജനിതക ഘടനയില്‍ നിന്ന് വ്യത്യാസമുള്ളതാണ് ഈ വൈറസ്. അതുകൊണ്ട് വാക്സിന്‍ ഫലപ്രദമാണോ എന്ന് ബ്രിട്ടന്‍ പരിശോധിക്കേണ്ടി വരും