¡Sorpréndeme!

തണ്ടർബേർഡിന്റെ പകരക്കാരൻ മീറ്റിയോർ 350; റിവ്യൂ വിശേഷങ്ങൾ

2020-11-20 1,211 Dailymotion

ഹെറിറ്റേജ് ഓൾ‌ഡ്-സ്കൂൾ മോട്ടോർ‌സൈക്കിളുകൾ എന്ന പേര് കേൾക്കുമ്പോഴേ മനസിൽ ഓടിയെത്തുന്ന ആദ്യ പേരാകും റോയൽ എൻഫീൽഡിന്റേത്. ഇന്ത്യയിൽ ക്രൂയിസർ മോട്ടോർസൈക്കിൾ ശ്രേണിയിലെ രാജാവും നമ്മുടെ എൻഫീൽഡ് തന്നെയാണ്. എന്നാൽ അടുത്ത കാലത്തായി റോയൽ എൻഫീൽഡിന്റെ ക്രൂയിസർ മോട്ടോർസൈക്കിളുകളെ വെല്ലുവിളിക്കാൻ പല പുതിയ മോഡലുകളെയും പല ബ്രാൻഡുകളും അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ചു. എന്നിരുന്നാലും ഇതിലൊന്നും കുലുങ്ങാതിരുന്ന റെട്രോ ക്ലാസിക് ബ്രാൻഡ് മീറ്റിയോർ 350 എന്ന പുതുതലമുറക്കാരനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.