തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കോലി തന്റെ ആരാധകര്‍ക്ക് ആശംസ നേര്‍ന്നത്. 'എല്ലാവര്‍ക്കും സന്തോഷകരമായ ദീപാവലി ആശംസിക്കുന്നു. സന്തോഷവും സുഖവും സമാധാനവും നല്‍കി ഈ ദീപാവലിയില്‍ ദൈവം അനുഗ്രഹിക്കട്ടെ. ദയവായി ഓര്‍ക്കുക, പടക്കം പൊട്ടിക്കരുത്. പ്രകൃതിയെ സംരക്ഷിക്കുകയും നിങ്ങളെ സ്നേഹിക്കുന്നവരോടൊപ്പം ദീപവും ചെറിയ മധുരപലഹാരങ്ങളുമായി ഇത്തവണത്തെ ദീപാവലി ആഘോഷിക്കാന്‍ ശ്രദ്ധിക്കുക. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ'-എന്നാണ് കോലി പറഞ്ഞത്