ഡല്‍ഹിക്കെതിരേ കെകെആറിനെ വിജയത്തിലേക്കെത്തിച്ചത് വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. ഡല്‍ഹി സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തിയ മൈതാനത്താണ് വരുണിന്റെ നേട്ടമെന്നതാണ് ശ്രദ്ധേയം. മത്സരത്തിലെ താരമായ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യന്‍ ടീമിലേക്കുള്ള വളര്‍ച്ചയും സ്വപ്‌നം കാണുകയാണ്.