കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച കേരളത്തിലെത്തും. തന്റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കുകയാണ് ലക്ഷ്യം. മൂന്ന് ദിവസം അദ്ദേഹം മണ്ഡലത്തിലുണ്ടാകും. മലപ്പുറം കളക്ട്രേറ്റിലെ പരിപാടിയിലും വയനാട് കളക്ട്രേറ്റിലെ പരിപാടിയിലും സംബന്ധിക്കും. കൊറോണ അവലോകന യോഗത്തിലും പങ്കെടുക്കും. തിങ്കളാഴ്ച ദില്ലിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാവിലെ 10.30ന് കരിപ്പൂരിലെത്തുക. ശേഷം റോഡ് മാര്‍ഗം മലപ്പുറം കളക്ട്രേറ്റിലെത്തി കൊറോണ അവലോകന യോഗത്തില്‍ സംബന്ധിക്കും.