കൊവിഡ് അണ്‍ലോക്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഒക്ബര്‍ ഒന്ന് മുതല്‍ സംഭവക്കിന്ന മാറ്റങ്ങളെ കുറിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. പുതിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമ തീയേറ്ററുകള്‍ ഭാഗികമായി തുറന്നുപ്രവര്‍ത്തിക്കാം. കൂടാതെ വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം അതാത് സംസ്ഥന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാം.