Oommen Chandy Helped His Poor High School Friend For Higher Education
എംഎല്‍എ സ്ഥാനത്ത് അര നൂറ്റാണ്ട് പൂര്‍ത്തിയാക്കുകയാണ് കുഞ്ഞൂഞ്ഞ് എന്ന് ജനങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. അതും ഒരേ മണ്ഡലത്തില്‍ നിന്ന് ഒരു തവണ പോലും തോല്‍വി ഏറ്റുവാങ്ങാതെ ഇത്രയും കാലം വിജയിക്കുക എന്നത് ചെറിയ കാര്യം ഒന്നുമല്ല. ഭൂരിപക്ഷത്തില്‍ ഏറ്റക്കുറിച്ചിലുകള്‍ ഉണ്ടായിരുന്നു എങ്കിലും പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയെ ഒരിക്കലും കൈവിട്ടില്ല എന്നത് ആ നേതാവിന്റെ ജനകീയ അടിത്തറയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. ഇന്നും കേരളത്തിലെ ഏറ്റവും ജനപിന്തുണയുള്ള നേതാക്കളില്‍ ഒരാള്‍ തന്നെയാണ് അദ്ദേഹം.ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ ജീവിതത്തിന്റെ അമ്പതാം വാര്‍ഷികം കേരളക്കര ആഘോഷമാക്കുകയാണ്. ഒപ്പം മുഖ്യധാരാ മാധ്യമങ്ങളും. നിരവധി അഭിമുഖങ്ങളും ലേഖനങ്ങളും ഓര്‍മ്മക്കുറിപ്പുകളും ഒക്കെയാണ് ദിവസേന വരുന്നത്. അതില്‍ രസകരമായ ചില ഓര്‍മ്മകള്‍ ഒന്ന് നോക്കാം