¡Sorpréndeme!

Unexpected Setback At The Border; Xi Jinping Is Upset!Planning For Purification In PLA

2020-09-14 931 Dailymotion

Unexpected Setback At The Border; Xi Jinping Is Upset!Planning For Purification In PLA
അതിര്‍ത്തിയില്‍ ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചടിയില്‍ പകച്ചിരിക്കുകയാണ് ചൈന. രണ്ടാം വട്ടവും അതിര്‍ത്തിയില്‍ ഇന്ത്യ തിരിച്ചടിച്ചതോടെ സ്വസ്ഥത നഷ്ടപ്പെട്ട നിലയിലാണ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ്.തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ സൈന്യത്തിനുള്ളില്‍ ശുദ്ധീകരണം നടത്താന്‍ ഷീ ഒരുങ്ങുകയാണ് എന്ന് യുഎസ് മാഗസീന്‍ ആയ ന്യൂസ്വീക്ക് റിപ്പോര്‍ട്ടില്‍ പറയുന്നു.അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷങ്ങള്‍ക്ക് പിന്നിലുള്ള 'ആര്‍ക്കിടെക്റ്റ്' ഷീ ജിന്‍പിംഗ് ആണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള പ്രത്യാക്രമണങ്ങള്‍ ചൈന പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തുടര്‍ച്ചയായുള്ള തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ചൈന അടങ്ങിയിരിക്കില്ലെന്നും ഇന്ത്യയ്‌ക്കെതിരെ മറ്റൊരു ആക്രമണം ചൈന നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടല്‍ പറയുന്നു.സമീപകാലത്തെ സംഭവ വികാസങ്ങളോടെ തന്റെ വിശ്വസ്തരെ സൈന്യത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചുകൊണ്ടുള്ള ശുദ്ധീകരണത്തിനാണ് ഷീ ജിന്‍ പിംഗ് ആലോചിക്കുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.