¡Sorpréndeme!

ഒരു മനുഷ്യനും കണ്ടു നില്‍ക്കാനാവില്ല ഈ ദുരന്തം

2020-08-07 514 Dailymotion

59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിന് ഒരാണ്ട് പൂര്‍ത്തിയാകുമ്പോള്‍ കേരളം മറ്റൊരു മഴക്കാല ദുരന്തത്തിന് സാക്ഷിയാവുകയാണ്. കവളപ്പാറയിലേതിന് സമാനമായി, രാജമലയും ദുരന്തമുഖമായി മാറിയിരിക്കുന്നു. ഉറക്കത്തിനിടെ ആര്‍ത്തലച്ചെത്തിയ ദുരിതത്തില്‍ 78 പേരാണ് മണ്ണിനടിയില്‍പ്പെട്ടത്. ഉറക്കത്തിനിടയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. ഇന്ന് പുലര്‍ച്ചെ രണ്ടിമണിയോടെ നടന്ന അപകടത്തില്‍ മരണം 14 ആയി. 12 പേരെ രക്ഷപ്പെടുത്തി.പ്രതികൂല കാലാവസ്ഥയിലും ദുര്‍ഘടമായ സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളം എന്നറിഞ്ഞ് വരുന്നതേയുള്ളൂ