¡Sorpréndeme!

കേരള ബാങ്കും ഒരു പിണറായി തള്ളായിരുന്നു

2020-07-27 21 Dailymotion

പിണറായി വിജയന്‍ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്ന കേരളബാങ്ക് ഒരു വമ്പന്‍ തള്ളായിരുന്നുവെന്ന് തെളിയുന്നു. ജില്ലാ സഹകരണ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിച്ചെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോഴും എട്ട് മാസമായിട്ടും പ്രവര്‍ത്തിക്കുന്നത് പഴയ ലൈസന്‍സില്‍ എന്ന് തെളിഞ്ഞു. റിസര്‍വ്വ് ബാങ്ക് രേഖകള്‍ പ്രകാരം ഇപ്പോഴും 20 ശാഖകള്‍ മാത്രമാണ് കേരള സ്‌റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്കിനുള്ളത്. മാത്രവുമല്ല കേരള ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ കേരള സംസ്ഥാനത്തെ ഒരു സ്ഥാപനത്തിനും അനുമതി നല്‍കിയിട്ടില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കുന്നു.