¡Sorpréndeme!

ബിഎസ് VI എക്‌സ്പള്‍സ് 200 അവതരിപ്പിച് ഹീറോ; വില 1.11 ലക്ഷം രൂപ

2020-07-23 201 Dailymotion

ബിഎസ് VI എക്‌സ്പള്‍സ് 200 -യെ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ഹീറോ. 1.11 ലക്ഷം രൂപയാണ് ബൈക്കിന്റെ എസ്‌ക്ഷോറൂം വില. നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV പതിപ്പിന് 1.06 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തേടെയാണ് എഞ്ചിനെ നവീകരിച്ചിരിക്കുന്നത്. 199 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm -ല്‍ 17.8 bhp കരുത്തും 6,500 rpm -ല്‍ 16.45 Nm torque ഉം സൃഷ്ടിക്കും. പഴയ പതിപ്പുമായ താരതമ്യം ചെയ്താല്‍ ബിഎസ് IV എഞ്ചിന്‍ 8,000 rpm -ല്‍ 18.1 bhp കരുത്തും 6,500 rpm -ല്‍ 17.1 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്. പഴയ പതിപ്പില്‍ വാട്ടര്‍ കൂള്‍ഡ് യൂണിറ്റ് ആയിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ ഓയില്‍ കൂളിംഗ് ലഭിക്കുന്നു. മാത്രമല്ല, എക്‌സ്പള്‍സ് 200 ബിഎസ് VI പതിപ്പിന് ഒരു വലിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടറും പുതിയതും വലുതുമായ ബാഷ് പ്ലേറ്റ് ലഭിക്കുന്നു.