¡Sorpréndeme!

കുഞ്ഞൻ ഹാച്ച്ബാക്ക് ശ്രേണിയിലെ താരം, തുടർച്ചയായ 16-ാം വർഷവും വിൽപ്പനയിൽ ആൾട്ടോ ഒന്നാമൻ

2020-06-16 453 Dailymotion

മാരുതി സുസുക്കി ഇന്ത്യ 2000 മുതൽ ആഭ്യന്തര വിപണിയിൽ പുറത്തിറക്കുന്ന എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലാണ് ആൾട്ടോ. ജപ്പാനിലെ ആദ്യ തലമുറ മോഡലിനെ അടിസ്ഥാനമാക്കിയുളളതാണ് ഇന്ത്യൻ പതിപ്പ് ആൾട്ടോ. എന്നിരുന്നാലും 2012 ഒക്ടോബർ മുതൽ ലഭ്യമായ രണ്ടാം തലമുറ മോഡൽ പൂർണമായും ആഭ്യന്തര വിപണിക്ക് മാത്രമായി വികസിപ്പിച്ചെടുത്തതാണ്. അതിനാൽ തന്നെ പ്രാദേശികമായി ഉത്പാദിപ്പിക്കന്ന എക്കാലത്തെയും മികച്ച വാഹനങ്ങളിലൊന്നായി ആൾട്ടോയെ വാഹന ലോകം കണക്കാക്കപ്പെടുന്നു. തുടർച്ചായ 16-ാം വർഷവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറെന്ന പദവി ആൾട്ടോ സ്വന്തമാക്കിയെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ അവകാശപ്പെടുന്നു. ഈ എൻ‌ട്രി ലെവൽ‌ ഹാച്ച്ബാക്ക് വർഷങ്ങളായി മാരുതി ശ്രേണിയിൽ ഉയർന്ന വിൽ‌പന നേടുന്നതിൽ‌ ഒരു പ്രധാന പങ്ക് വഹിച്ചു.