¡Sorpréndeme!

എസ്റ്റേറ്റ് സ്റ്റൈലിൽ ഒരുങ്ങി സ്കോഡ ഒക്‌ടാവിയ സ്കൗട്ട്

2020-06-11 54 Dailymotion



ആഗോളതലത്തിൽ തന്നെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നാണ് സ്കോഡ ഒക്‌ടാവിയ. വിവിധ ഫോർമാറ്റുകളിൽ വാഗ്‌ദാനം ചെയ്യുന്നുവെന്ന ബ്രാൻഡിന്റെ ഏറ്റവും വൈവിധ്യമാർന്ന കാറുകളിൽ ഒന്നുകൂടിയാണിത്. കഴിഞ്ഞ വർഷം ഒരു തലമുറമാറ്റവും സ്കോഡ ഒക്‌ടാവിയയ്ക്ക് നൽകിയതും ശ്രദ്ധേയമായി. തുടർന്ന് നാലാം തലമുറ ഒക്‌ടാവിയയുടെ പെർഫോമൻസ് പതിപ്പായ vRS മോഡലും ഈ വർഷം തുടക്കത്തോടെ വിപണിയിൽ ഇടംപിടിച്ചു. ഇപ്പോൾ ജർമൻ ഉടമസ്ഥതയിലുള്ള ചെക്ക് കാർ നിർമാതാക്കൾ ഒക്‌ടാവിയയുടെ എസ്റ്റേറ്റ് പതിപ്പും അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ഒക്‌ടാവിയ സ്കൗട്ട് എന്നറിയപ്പെടുന്ന മോഡൽ അതിന്റെ മുൻഗാമികളെപ്പോലെ തന്നെ ഒക്‌ടാവിയ സെഡാനെക്കാൾ പ്രായോഗികമാണ്.