മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ കഴിഞ്ഞ ദിവസമാണ് മാരുതി പുറത്തുവിട്ടത്. 18,539 വാഹനങ്ങള്‍ കമ്പനി നിരത്തിലെത്തിച്ചു. ഇതില്‍ 13,865 യൂണിറ്റാണ് ആഭ്യന്തര വിപണിയിലെത്തിയത്. 1,25,552 വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം മെയില്‍ മാരുതി വിറ്റഴിച്ചത്. എന്നാല്‍, ഏപ്രില്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ ആശ്വാസമാണ് നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നത്. മെയ് മാസം വിറ്റ വാഹനങ്ങളെ മോഡലുകള്‍ തിരിച്ച് നോക്കിയാല്‍ എര്‍ട്ടിഗയാണ് ഈ പ്രതിസന്ധിഘട്ടത്തില്‍ മാരുതിക്ക് കരുത്ത് നല്‍കിയതെന്നു കാണാന്‍ സാധിക്കും. വില്‍പ്പനയുടെ കാര്യത്തില്‍ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മോഡലുകൂടിയാണ് എര്‍ട്ടിഗ. 2020 മെയ് മാസത്തില്‍ 2,353 യൂണിറ്റുകളാണ് നിരത്തിലെത്തിയത്.