ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസ് സ്ട്രീറ്റ് ട്രിപ്പിൾ കുടുംബത്തിന്റെ മിഡ്-സ്പെക്ക് വേരിയന്റായ 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ 2020 ജൂണിൽ ഇന്ത്യയിലെത്തും. നേരത്തെ ഈ മോഡൽ ആഭ്യന്തര വിപണിയിൽ ഇടംപിച്ചിരുന്നില്ല. മുമ്പ് ട്രയംഫ് ബേസ് എസ് മോഡലും സ്ട്രീറ്റ് ട്രിപ്പിൾ ശ്രേണിയിലെ ഉയർന്ന വകഭേമായിരുന്ന ആർഎസ് പതിപ്പും മാത്രമായിരുന്നു ബ്രാൻഡ് നമ്മുടെ വിപണിയിൽ വാഗ്‌ദാനം ചെയ്തിരുന്നത്. ഇത്തവണ എസ്, ആർഎസ് മോഡലുകൾക്ക് പകരമായി ആർ, ആർഎസ് എന്നിവ വിൽപ്പനക്ക് എത്തിക്കാനാണ് ട്രയംഫിന്റെ പദ്ധതി.