യൂറോപ്പിൽ ചേതക് ഇലക്ട്രിക് സ്കൂട്ടറിന്റെ ഡിസൈൻ ബജാജ് ഓട്ടോ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യ്തു. ഡിസൈൻ പേറ്റന്റ് യൂറോപ്യൻ യൂണിയൻ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിൽ (EUIPO) രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ ചേതക്കിന്റെ ഡിസൈൻ രജിസ്റ്റർ ചെയ്യാൻ കമ്പനി അപേക്ഷിക്കുകയും 2029 നവംബർ വരെ സാധുതയുള്ള ഒരു രജിസ്ട്രേഷൻ ലഭിക്കുകയും ചെയ്തു. ബജാജ് ചേതക്കിന്റെ ഡിസൈൻ കോപ്പിയടിയിൽ നിന്ന് സംരക്ഷിക്കുന്നതിനും അതിന്റെ രൂപകൽപ്പനയുടെ നിയമവിരുദ്ധമായ പുനർനിർമ്മാണം തടയുന്നതിനും ഈ പേറ്റന്റ് ഒരുപാട് ഗുണം ചെയ്യും.