¡Sorpréndeme!

നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറി പുനരാരംഭിച്ച് ടാറ്റ

2020-05-29 9 Dailymotion

ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ടാറ്റ തങ്ങളുടെ ജനപ്രീയ വാഹനമായ നെക്സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുന്നത്. 13.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിച്ചിരിക്കുകയാണ് കമ്പനി. ചെന്നൈ, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കാണ് വാഹനം കൈമാറുന്നത്. മുന്‍ഗണന അടിസ്ഥാനമാക്കിയാണ് വാഹനങ്ങള്‍ കൈമാറുന്നതെന്നും കമ്പനി വെളിപ്പെടുത്തി. രാജ്യത്തെ മറ്റ് പല പ്രധാന നഗരങ്ങളിലും നെക്‌സണ്‍ ഇലക്ട്രിക്കിന്റെ ഡെലിവറികള്‍ ഉടന്‍ പുനരാരംഭിക്കുമെന്നും ടാറ്റ മോട്ടോര്‍സ് അറിയിച്ചു.