സുസ്ഥിര മൊബിലിറ്റിയുടെ ആവശ്യകത വർധിച്ചതോടെ ഇന്ത്യയിലെ നിരവധി വാഹന നിർമാതാക്കൾ ഇലക്‌ട്രിക് മോഡലുകൾ വിപണിയിലെത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അതിനുള്ള പ്രഖ്യാപനങ്ങളും പ്രമുഖ ബ്രാൻഡുകളെല്ലാം നടത്തി. ചെക്ക് വാഹന നിർമാതാക്കളായ സ്കോഡയാണ് ഇന്ത്യയ്ക്കായുള്ള ഇവി പദ്ധതികൾ വെളിപ്പെടുത്തിയ ഏറ്റവും പുതിയ ബ്രാൻഡ്. സ്കോഡ കരോക്ക്, സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ്, റാപ്പിഡ് 1.0 ടിഎസ്‌ഐ എന്നിവയുടെ അവതരണ വേളയിലാണ് സ്‌കോഡ ഇന്ത്യ തലവൻ സാക് ഹോളിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.