¡Sorpréndeme!

പൊതു-സ്വകാര്യ വാഹനങ്ങൾ ശുചീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഡൽഹി സർക്കാർ

2020-05-26 16 Dailymotion

നഗരത്തിലെ എല്ലാ ഇന്ധന സ്റ്റേഷനുകളിലും പൊതു, സ്വകാര്യ വാഹനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സാനിറ്റൈസേഷൻ സേവനങ്ങൾ ആരംഭിക്കാൻ ഡൽഹി ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. കൊറോണ വൈറസ് മഹാമാരിക്കിടയിൽ, ഓരോ യാത്രയ്ക്കുശേഷവും പബ്ലിക് ബസുകളും പാരാട്രാൻസിറ്റ് വാഹനങ്ങളായ ടാക്സികളുടേയും ഓട്ടോറിക്ഷകളുടേയും അണുവിമുക്തമാക്കൽ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഈ സൗകര്യം പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ വ്യക്തമാക്കി.