എസ്‌യുവി മോഡലുകൾക്ക് പേരുകേട്ട മഹീന്ദ്ര അടുത്തതലുറ XUV500, സ്‌കോർപിയോ, മഹീന്ദ്ര ഥാർ എന്നിവയുൾപ്പെടെയുള്ള മോഡലുകളെ അടുത്ത ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ അവതരിപ്പിക്കും. ഓഫ് റോഡ് പ്രേമികളുടെ പ്രിയ മോഡൽ ഥാറിന്റെ പുത്തൻ അവതാരം ദീപാവലിക്ക് മുമ്പായി വിൽപ്പനക്ക് എത്തും. അടുത്ത തലമുറ മഹീന്ദ്ര ഥാർ ആദ്യമായി പെട്രോൾ എഞ്ചിൻ ഓപ്ഷൻ നൽകുമെന്നതാണ് കൂടുതൽ ആകർഷകമായ കാര്യം.