വലിയ പ്രതിസന്ധിയാണ് കൊവിഡ്-19 രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ തലപ്പത്തുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ആദ്യ ഘട്ടമെന്ന നിലയില്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍, ഗ്രൂപ്പ് കമ്പനികളുടെ സിഇഓമാര്‍ എന്നിവരുടെ വേതനം 20 ശതമാനം കുറയ്ക്കും ചരിത്രത്തില്‍ ആദ്യമായിട്ടാണ് ടാറ്റ ശമ്പളം വെട്ടികുറയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു ജീവനക്കാര്‍ക്ക് വേതനം കുറയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മാതൃക മറ്റുള്ളവര്‍ പിന്‍തുടരുമെന്ന പ്രതീക്ഷയാണ് കമ്പനി പങ്കുവെക്കുന്നത്.