കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ച ദേശീയ പാതകളിലെ ടോള്‍ പിരിവ് ഏപ്രില്‍ 20 മുതലാണ് പുനരാരംഭിച്ചത്. ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ടോള്‍ പിരിവ് പുനരാരംഭിക്കുന്നത്. എന്നാൽ ഇപ്പോൾ ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് ലെയ്നില്‍ അസാധുവായ ഫാസ്ടാഗുമായി പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്ന് ഇരട്ടി തുക ഈടാക്കുമെന്നാണ് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ഇനമനുസരിച്ച് സാധാരണ ബാധകമായ ടോള്‍ നിരക്കിന്റെ ഇരട്ടി തുകയാകും ഈടാക്കുക.