ഹന്ദ്വാര ആക്രമണത്തിന് പിന്നാലെ ഹിസ്ബുള്‍ കമാന്‍ഡറെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ബുധനാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ റിയാസ് നായ്കൂവിനെ വധിച്ചത്. പുല്‍വാമയിലെ ബേഗ്പുരയില്‍ ജമ്മു കശ്മീര്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത ഭീകര വിരുദ്ധ ഓപ്പറേഷനിലാണ് ഭീകരനെ വധിച്ചത്.ദക്ഷിണ കശ്മീരില്‍ നടന്ന മൂന്ന് ഭീകരവിരുദ്ധ ഓപ്പറേഷനുകളില്‍ ഒന്നിലാണ് റിയാസ് നായ്കൂവിനെ വധിച്ചിട്ടുള്ളത്