ലോക്ക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് ആലുവയില്‍ നിന്ന് ഭുവനേശ്വറിലേക്ക് ഇന്ന് യാത്ര തിരിക്കും. ഇന്ന് വൈകിട്ട് 6നാണ് ട്രെയിന്‍ പുറപ്പെടുക. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച പ്രത്യേക ട്രെയിനായതിനാല്‍ തന്നെ മറ്റെവിടെയും ട്രെയിനിന് സ്റ്റോപ്പില്ല.