¡Sorpréndeme!

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

2020-04-06 465 Dailymotion

കേരളത്തില്‍ ഇന്നും നാളെയും ശക്തമായ കാറ്റിനും, ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഏഴ് സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. എട്ട് ,ഒന്‍പത് തിയതികളില്‍ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു