കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്റെ അസുഖം ഭേദമാക്കിയത് ആയുര്‍വേദ ചികിത്സയെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക്. ആയുഷ് മന്ത്രാലയം സഹമന്ത്രി കൂടിയായ നായിക്, ചാള്‍സിന് ചികിത്സ നല്‍കിയ ഡോ.ഐസക് മത്തായി എന്നയാളുടെ വാക്കുകളെ ഉദ്ദരിച്ചായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.