Flood hero Noushad distributes food for poor at Kochi
നൗഷാദിനെ മലയാളികള്‍ അത്ര പെട്ടെന്ന് ഒന്നും മറക്കില്ല. പ്രളയ കാലത്ത് പലരുടേയും ഫേസ്ബുക്ക് വാളുകളിലും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഈ മനുഷ്യന്റെ മുഖം നിറഞ്ഞ് നിന്നിരുന്നു. കുത്തിയൊലിച്ച് വന്ന വെള്ളപ്പാച്ചലില്‍ വീടും സ്വത്തും അടക്കം നഷ്ടപ്പെട്ട് ഉടുത്തിരിക്കുന്ന വസ്ത്രം മാത്രം ബാക്കിയായ മനുഷ്യര്‍ക്ക് വേണ്ടി സഹായം ചെയ്ത നൗഷാദ്.