ഏറെ ദുഃഖകരമായ ഒരു വാര്‍ത്ത അറിയിക്കുകയാണ്. ആശുപത്രി അധികൃതരുടെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരയായി നമ്മുടെ നല്ലില നിവാസിയും കൊളാഷ് കുടുംബത്തിലേ ഒരംഗവുമായ പെണ്‍കുട്ടിക്ക് ഇന്ന് രാവിലെ സംഭവിച്ച ദുരവസ്ഥയാണ്.
കുണ്ടറ LMS ഹോസ്പിറ്റലില്‍ പ്രസവത്തിന് വേണ്ടി ഇന്നലെ അഡ്മിറ്റ് ആയ പെണ്‍കുട്ടിയെ ഇന്നലെ ഉച്ചയ്ക്ക് സ്കാന്‍ ചെയ്യുകയും വൈകിട്ട് ഓപ്പറേഷന് ആവശ്യമായ ബാക്കി തുക അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുക അടച്ച് രാവിലെ ഓപ്പറേഷന്‍ കാത്ത് , തന്‍െറ ഒമ്പതുമാസത്തെ കാത്തിരിപ്പിന് വിരാമം കുറിച്ച് പൈതലിന്‍െറ വരവും കാത്തിരുന്ന കുടുംബത്തോട് കുഞ്ഞു മരിച്ചു പോയീ എന്ന് അറിയിക്കുന്നു. മരിച്ച കുട്ടിയെ പുറത്തെടുക്കുവാനുള്ള സമ്മതപത്രം ഒപ്പിടാന്‍ വന്നപ്പോള്‍ മാത്രമാണ് പെണ്‍കുട്ടിയും ബന്ധുക്കളും വിവരമറിയുന്നത്. ദുരൂഹമായ സാഹചര്യത്തില്‍ അതോറിറ്റിയിലുള്ള മുഴുവന്‍ പേരും ഹോസ്പിറ്റലില്‍,നിന്നും മാറുകയും ഒരു 'ഫാദര്‍ ' മാത്രം കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നു. ഒരു ജീവിതത്തിലെ തന്‍െറ ഏറ്റവും വലിയ സ്വപ്നത്തിനായി കൊതിച്ചു കാത്തിരുന്ന പെണ്‍കുട്ടിയുടെ മുന്നിലേക്ക് ജീവച്ഛവമായ തന്‍െറ പൊന്നോമനയെ കാട്ടിക്കൊടുക്കുവാനാണോ കൈനിറയെ പണം വാങ്ങി കീശ നിറയ്ക്കുന്നത്. തീര്‍ത്തും നിരുത്തുരവാദിത്തപരമായ ഇത്തരം സമീപനം ഇത്തരം കേസുകളില്‍ നല്ലില സ്വദേശികളായ ഗര്‍ഭിണികളായ മൂന്ന് സ്ത്രീകള്‍ക്ക് തന്നെ ഇതേ ഹോസ്പിറ്റലില്‍ നിന്നും നേരിടേണ്ടീ വന്നിട്ടുണ്ടെന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.തികഞ്ഞ പ്രതിഷേധം നമ്മള്‍ നല്ലില സ്വദേശികളുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ട്. പിഞ്ചോമനയുടെ മൃതദേഹം അടക്കം ചെയ്തു വന്ന ബന്ധുക്കളുടെ നെഞ്ചു പിളര്‍ക്കുന്ന മുഖമാണ് കൊളാഷിനെ ഇതെഴുതുവാന്‍ പ്രേരിപ്പിക്കുന്നത്. ഇന്ന് ഈ ഭൂമിയിലേക്ക് പിറന്നുവീണ് പുഞ്ചിരിയോടെ നമുക്കിടയിലൂടെ നടക്കേണ്ടിയിരുന്ന ആ പിഞ്ചോമനയുടെ വേര്‍പാടില്‍ കൊളാഷ് അഗാധമായി വേദനിക്കുന്നു.