ഇന്ത്യൻ നായകൻ നിരാട് കോലി തന്റെ കരിയറിലെ തന്നെ ഏറ്റവും സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഏകദിന ടി20 മത്സരങ്ങളിൽ പരാജയപ്പെട്ട കോലി ടെസ്റ്റിലൂടെ തന്റെ ശക്തമായ തിരിച്ചുവരവ് പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കഴിഞ്ഞ മൂന്ന് ഇന്നിങ്സുകളിലും കാഴ്ച്ചവെച്ചത്.