¡Sorpréndeme!

മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് കഷ്ടകാലം ഒഴിയുന്നില്ല

2020-01-11 173 Dailymotion

മഹാരാഷ്ട്രയില്‍ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ബിജെപിയെ പരാജയങ്ങള്‍ പിന്തുടരുന്നു. മറുവശത്ത് വിജയക്കുതിപ്പ് തുടരുകയാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി കൂട്ടുകെട്ട് . തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങുകയാണ് എന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു. ജില്ലാ പരിഷദ് തിരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ ക്ഷീണം മാറുന്നതിന് മുന്‍പേയാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുന്നത്. ലാത്തൂര്‍, നാസിക്, മലേഗാവ് അടക്കമുളള മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ തിരഞ്ഞെടുപ്പുകളില്‍ മഹാ വികാസ് അഖാഡി ബിജെപിയെ മലര്‍ത്തിയടിച്ചിരിക്കുകയാണ്.
BJP tastes defeat in Maharashtra Municipal corporations elections