¡Sorpréndeme!

എയിംസില്‍ ചികിത്സ തേടി ആസാദ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

2020-01-07 277 Dailymotion

ദരിയാഗഞ്ച് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് കോടതിയെ സമീപിച്ചു. ദില്ലി എയിംസില്‍ ചികിത്സ ലഭ്യമാക്കണമെന്ന് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കാനാണ് സാധ്യത. ആസാദിന് കൃത്യമായി ചികിത്സ ലഭ്യമാക്കാന്‍ ദില്ലി സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ചികിത്സ ലഭ്യമാക്കുന്നതിന് ജയില്‍ അധികൃതര്‍ സഹകരിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
Bhim Army Chief Chandrashekhar Azad Moves Court Seeking Medical Treatment