¡Sorpréndeme!

വന്‍ യുദ്ധത്തിന്റെ ഒരുക്കമെന്ന് സൂചന, 35 കേന്ദ്രങ്ങള്‍ പട്ടികയില്‍

2020-01-05 103 Dailymotion

സേനാ കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈനിക നടപടിക്കെതിരെ ശക്തമായ തിരിച്ചടിക്ക് ഇറാന്‍ ഒരുങ്ങുന്നു. പ്രതികാരത്തിന്റെ കൊടുങ്കാറ്റിന് സൂചന നല്‍കി ഇറാനില്‍ ചെങ്കൊടി ഉയര്‍ന്നു. ഖും എന്ന വിശുദ്ധ നഗരത്തിലെ പ്രധാന പള്ളികളിലെല്ലാം ചെങ്കൊടി ഉയര്‍ത്തിയിട്ടുണ്ട്. അപൂര്‍വമായി മാത്രമേ ഇറാനില്‍ ഇങ്ങനെ ചെയ്യാറുള്ളൂ.