പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ സാഹചര്യത്തില്‍ വടക്കേന്ത്യയിലേക്ക് സഞ്ചരിക്കുന്ന പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി വിദേശരാജ്യങ്ങള്‍. യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളാണ് തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് നീക്കം. ഈ പ്രദേശത്തേക്ക് എന്ത് ആവശ്യത്തിന് സഞ്ചരിക്കേണ്ടിവന്നാലും ജാഗ്രതയോടെയിരിക്കണമെന്നാണ് നിര്‍ദേശം.
US, UK, Canada Issue Travel Advisories For Northeast