അടുത്ത വർഷമാണ് ഇന്ത്യ-ഓസീസ് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയെങ്കിലും മത്സരത്തിന്റെ ആവേശം ഇപ്പോൾ തന്നെ
ക്രിക്കറ്റ് ലോകത്ത് ശക്തമാണ്. ടിം പെയ്ൻ ഇന്ത്യൻ ടീമിനെ പിങ്ക് ടെസ്റ്റ് കളിക്കായി വെല്ലുവിളിക്കുന്നതും പോണ്ടിങിന്റെ
പ്രസ്ഥാവനയുമെല്ലാം ഇതിന് കൊഴുപ്പുകൂട്ടുന്നുണ്ട്. എന്നാൽ ഇന്ത്യയെ വെല്ലുവിളിച്ച് ഓസീസ് പണി വാങ്ങിക്കരുതെന്നാണ് മുൻ
ഓസീസ് താരം ഇയാൻ ചാപ്പലിന് പറയാനുള്ളത്.