മികച്ചപ്രകടനം പുറത്തെടുക്കാത്തതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഋഷഭ് പന്തിനെ പിന്തുണച്ച വിരാട് കോലിയെ തിരുത്തി സൗരവ് ഗാംഗുലി. ഗ്രൗണ്ടിൽ പന്ത് പിഴവുകൾ വരുത്തുമ്പോൾ ധോണി ധോണി എന്ന് വിളിച്ച് പന്തിനെ അപമാനിക്കരുതെന്നാണ് കോലി പറഞ്ഞിരുന്നത്. ഇത് പന്തിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും മാന്യതക്ക് നിരക്കുന്നതല്ലെന്നും കോലി വിമർശനം ഉന്നയിച്ചിരുന്നു.