അണ്വായുധം സംബന്ധിച്ച ലോകത്തിന്റെ പ്രധാന ഭീഷണികളിലൊന്നാണ് അവ ഭീകരരുടെ കൈകളിലെത്തി ചേരുമോ എന്നത്. പാക്കിസ്ഥാന്റെ പുതിയ ആണവപരിപാടി ഈ ഭയം കൂട്ടുന്നതാണ്. ഭീകരര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ രഹസ്യമായി അണ്വായുധം നിര്‍മിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.പൊതുവേദികളിലും പരസ്യമായി അണ്വായുധ നിര്‍മാണത്തെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി തള്ളിക്കളയുമ്പോഴും പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങളാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ദേര ഗാസി ഖാന്‍ എന്ന അണ്വായുധ പ്ലാന്റില്‍ കഴിഞ്ഞ ഒൻപത് മാസത്തിനിടെ കാര്യമായ നിര്‍മാണം നടന്നതാണ് സംശയത്തിനിടയാക്കുന്നതെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.