¡Sorpréndeme!

ബഹിരാകാശ സഞ്ചാരികളുടെ രക്തം കട്ടപിടിക്കുന്നു

2019-11-19 0 Dailymotion

ഗുരുത്വാകര്‍ഷണമില്ലാത്ത ബഹിരാകാശത്തെത്തുന്ന മനുഷ്യരുടെ ശരീരത്തില്‍ പല മാറ്റങ്ങളും കണ്ടുവരാറുണ്ട്. ഇപ്പോഴിതാ ചില സഞ്ചാരികള്‍ ബഹിരാകാശത്തെത്തുമ്പോള്‍ അവരുടെ രക്തയോട്ടം തലകീഴാവുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു. രണ്ട് ബഹിരാകാശ സഞ്ചാരികളിലാണ് രക്തയോട്ടം തലകീഴായതായി കണ്ടെത്തിയത്. ഇവരുടെ ശരീരത്തില്‍ പലയിടത്തും ചെറിയതോതില്‍ രക്തം കട്ടപിടിച്ചെങ്കിലും ഗുരുതരസാഹചര്യം ഒഴിവായി.മനുഷ്യന്റെ കഴുത്തിലെ ഞരമ്പുകളാണ് രക്തചംക്രമണം സാധാരണഗതിയില്‍ തുടരാന്‍ ശരീരത്തെ സഹായിക്കുന്നത്. തലയിലേക്കും തലയില്‍ നിന്നുമുള്ളതുമായ രക്തയോട്ടം നിര്‍ണ്ണായകവുമാണ്. നമ്മള്‍ നിവര്‍ന്നു നില്‍ക്കുമ്പോള്‍ ഇവ ഭാഗീകമായി തടസപ്പെടുകയും തലയില്‍ നിന്നും മുഴുവനായി രക്തം വാര്‍ന്നുപോകുന്നത് തടയുകയും ചെയ്യുന്നു.