ഐക്കണിക്ക് ഇരുചക്രവാഹനം ചേതക്കിനെ നിരത്തില്‍ തിരിച്ചെത്തിച്ചിരിക്കുകയാണ് ബജാജ്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായിട്ടാണ് ചേതക്കിന്‍റെ മടങ്ങിവരവ്. വിപണിപ്രവേശനത്തിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബജാജ് സംഘടിപ്പിച്ച ഇലക്ട്രിക്ക് യാത്ര ഇന്നു പൂണെയില്‍ സമാപിക്കുകയാണ്. ഒക്ടോബര്‍ 16ന് ദില്ലിയില്‍നിന്ന് ആരംഭിച്ച യാത്രക്കാണ് ഇന്ന് സമാപനമാകുന്നത്.