ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മഹേന്ദ്ര സിംഗ് ധോണി. ഏറെ നാളായി കളിക്കളത്തില്‍ നിന്നു വിട്ടുനിന്ന ധോണി സ്വന്തം നാടായ റാഞ്ചിയില്‍ വീണ്ടും പരിശീലനമാരംഭിച്ചു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ധോണിയുടെ പരിശീലന വീഡിയോ ആരാധകര്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.