ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി പുതിയ ഓഫിസ് ആപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. വേഡ്, പവർപോയിന്റ്, എക്സൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി വിവിധ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ട സാഹചര്യത്തിൽ മാറ്റം വരുത്തിക്കൊണ്ടാണ് എല്ലാം അടങ്ങിയ ഒറ്റ ആപ്പ് ഓഫിസ് എന്ന പേരിൽ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്.