¡Sorpréndeme!

പ്രശസ്തമായ ‘ഡ്രിന ഹൗസ്’

2019-11-12 0 Dailymotion

നാലുപാടും, ശാന്തമായി ഒഴുകുന്ന പുഴയുടെ മര്‍മരം. ജനാലകള്‍ തുറന്നു പുറത്തേക്കു നോക്കുമ്പോള്‍ കടുത്ത പച്ചയില്‍ വരച്ചു വച്ചതു പോലെ കാണുന്ന വന്യഭംഗി. നദിയുടെ നടുവില്‍ കുഞ്ഞുദ്വീപ്‌ പോലെ ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടിലെ ഈ വീട് ഒരു സ്വപ്നം പോലെ തോന്നാം. അതുകൊണ്ടുതന്നെയാണ് രാജ്യാന്തര യാത്രാ മാഗസിനുകളില്‍ വരെ ഇടം പിടിച്ച, അഭൗമമെന്നു തോന്നിക്കാവുന്ന ആ അനുഭൂതി തേടി നൂറുകണക്കിനു സഞ്ചാരികള്‍ ഈ പുഴവീട്ടിലേക്കെത്തുന്നത്.