അന്തരീക്ഷ മലിനീകരണ തോതിൽ ഡൽഹിയെ പിന്നിലാക്കി ചെന്നൈ. അന്തരീക്ഷവായു നിലവാര സൂചിക (എക്യുഐ) ശരാശരി 264 ആണ് ഇന്നലെ രാവിലെ 9.30ന് നഗരത്തിൽ രേഖപ്പെടുത്തിയത്. ഡൽഹിയിൽ ഇത് 254 ആണ്. നഗരത്തിലെ പല മേഖലകളിലും അന്തരീക്ഷ മലിനീകരണ തോത് 300നും മുകളിൽ എത്തി.ചെന്നൈയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപപ്പെടുന്ന പുകമഞ്ഞിനെ കുറിച്ചു നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്