അമേരിക്കന്‍ പ്രസിഡന്‍റ്ഡൊണാല്‍ഡ് ട്രംപ് മറ്റേതൊരു അമേരിക്കന്‍ രാഷ്ട്രതലവനെക്കാള്‍ ട്വിറ്ററില്‍ തന്‍റെ സമയം ചിലവഴിക്കുന്നയാളാണ്. അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ ഭ്രമം ലോകപ്രശസ്തവുമാണ്. എന്നാല്‍ ഈ ട്വിറ്ററിലെ പോസ്റ്റുകളിലുടെ വ്യക്തമാകുന്ന ട്രംപിന്‍റെ രീതികളും സ്വഭാവവും അമ്പരപ്പിക്കുന്നവയാണ്. താനൊരു കടുത്ത വംശീയവാദിയും സേച്ഛാധിപത്യത്തെ ഇഷ്ടപ്പെടുന്നയാളാണെന്നും കുടിയേറ്റ വിരുദ്ധനുമാണെന്ന് അടിവരയിടുന്നു ട്രംപ് സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ.ഇതില്‍ തന്നെ ട്രംപ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഉയര്‍ത്തിക്കാണിക്കുന്ന വലിയൊരു കാര്യമാണ് കൗതുകകരം, താനൊരു വലിയ സംഭവമാണത്രേ. ഇതു സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ വിവിധ അന്വേഷണത്തില്‍ ട്രംപിന്‍റെ ട്വിറ്റര്‍ സ്വഭാവങ്ങള്‍ പുറത്തു വന്നു. അത് ഏതാണ്ട് ഇങ്ങനെപ്രസിഡന്റ് ആയതിനു ശേഷം ട്രംപ് നടത്തിയ ട്വീറ്റുകളില്‍ പകുതിയിലേറെയും ആക്രമണസ്വഭാവത്തോടു കൂടിയുള്ളതായിരുന്നു. തനിക്ക് ഇഷ്ടമില്ലാത്തതിനെയൊക്കെ ആക്രമിക്കുക എന്ന ട്രംപിന്‍റെ സ്വാഭാവത്തില്‍ ഇരയായത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മുതല്‍ കറുത്ത വര്‍ഗക്കാരായ ഫുട്‌ബോള്‍ കളിക്കാര്‍ വരെയുണ്ട്.