¡Sorpréndeme!

കാലാവസ്ഥാമാറ്റം മൂലമുളള ഭീഷണികൾ നേരിട്ട് നാടുകൾ

2019-11-08 1 Dailymotion

ഇന്ത്യയിലെ പല സ്ഥലങ്ങളും കാലാവസ്ഥാമാറ്റം മൂലമുളള ഭീഷണികൾ നേരിടുന്നുണ്ട്. ഒരു പുതിയ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിലെ നാല് പ്രമുഖ തീരദേശനഗരങ്ങള്‍ കടൽനിരപ്പുയരുന്നതിന്റെ ഭീഷണി നേരിടുന്നുണ്ട്. കൊൽക്കത്ത, മുംബൈ, സൂറത്ത്, ചെന്നൈ എന്നിവയാണവ. ആഗോളതാപനം മൂലം മഞ്ഞുരുകുന്നതാണ് ഇതിന്റെ കാരണം. ഹിമാലയത്തിലെ മഞ്ഞുരുകിയുരുകി സമീപഭാവിയിൽ വടക്കൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമാകും.കശ്മീരിന്റെ പ്രത്യേകതയായിരുന്ന സോൻട് എന്ന വസന്തകാലം അപ്രത്യക്ഷമായിരിക്കുന്നു. 1980–കൾ വരെ ഡെറാഡൂണിലെ ജനങ്ങൾ ഫാനും കൂളറും ഒന്നും ഉപയോഗിക്കാറില്ലായിരുന്നു. എന്നാൽ, കഴിഞ്ഞ കുറേക്കാലമായി അവിടെയും ഇതൊക്കെ ഉപയോഗിക്കേണ്ടിവരുന്നു. മസൂറിയിൽ ഇപ്പോൾ ക്രമം തെറ്റിയ ഹിമപാതവും മിന്നൽപ്രളയങ്ങളും പതിവാണ്. ഹിമാചൽ പ്രദേശിൽ ആപ്പിൾ ഉൽപാദനം കുറഞ്ഞു. സിക്കിം മഴക്കെടുതിയുടെ പിടിയിലാണ്. രാജസ്ഥാനിൽ മുമ്പ് മഴക്കാലത്ത് ആകെ ലഭിച്ചിരുന്ന മഴ ഇപ്പോൾ ഒന്നോ രണ്ടോ ദിവസം കൊണ്ട് ലഭിക്കും. ഇതാകട്ടെ, മിന്നൽ പ്രളയം സൃഷ്ടിക്കുന്നു. ഡാർജിലിങ്ങിലെ തേയിലയുടെ രുചി പോലും മാറ്റിയിരിക്കുകയാണ് കാലാവസ്ഥാമാറ്റം