#RishabhPant #Cricket #MSDhoni #RohitSharma #ViratKohli ഫിറോസ് ഷാ കോട്ട്ലാ ഗ്രൗണ്ടിൽ ബംഗ്ലാദേശിനെതിരായി നടന്ന ആദ്യ മത്സരത്തിൽ ഒരു ഡി ആർ എസ് അവസരം നഷ്ട്ടപെടുത്തിയപ്പോൾ ഗ്രൗണ്ടിൽ നിന്നും ഉയർന്ന ‘ധോണി ധോണി‘ എന്ന മുദ്രാവാക്യങ്ങൾ ഒരുപക്ഷേ ഋഷഭ് പന്ത് മറക്കാൻ ആഗ്രഹിക്കുന്ന നിമിഷങ്ങൾ ആയിരിക്കും. എന്നാൽ ആ മത്സരത്തിന് ശേഷം ധോണിയുടെ തിറിച്ചുവരവിനായുള്ള മുറവിളികൾ സോഷ്യൽ മീഡിയകളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ്. പക്ഷേ ഇത്തവണ സ്ഥിതിഗതികൾ മുൻപത്തെ പോലെ അത്ര എളുപ്പം ആവില്ല എന്നതാണ് ബിസിസിഐ അധികൃതർ നൽകുന്ന സൂചന.