¡Sorpréndeme!

ഇന്ത്യക്കെതിരെ ‘സൈബർ യുദ്ധം’

2019-11-04 0 Dailymotion

ഇന്ത്യക്കെതിരെ ‘നിശബ്ദ യുദ്ധ’ത്തിനായി (സൈബർ യുദ്ധം) ദിവസവും നിരവധി പേർ എത്തുന്നുണ്ട്. ഓരോ ദിവസവും ആക്രമിക്കാനെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ സൈബര്‍ സുരക്ഷാ നിയങ്ങള്‍ അപര്യാപ്തമാണെന്നാണ് വിദഗ്ധര്‍ പോലും പറയുന്നത്. രാജ്യത്തിന്റെത് 2013ല്‍ കെട്ടിപ്പെടുത്ത നിയമങ്ങളാണ്. ഈ നിയമങ്ങള്‍ ഉപയോഗിച്ചായിരുന്നെങ്കില്‍ പോലും 2017ല്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ റാങ്കിങ് 23 ആയിരുന്നു. അന്ന് ബ്രിട്ടന്റെ റാങ്കിങ് 12 ആയിരുന്നു. മാറിവരുന്ന സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ തങ്ങളുടെ നിയമങ്ങള്‍ പരിഷ്‌കരിക്കുക വഴി ബ്രിട്ടന്‍ തങ്ങളുടെ സ്ഥാനം 2018ല്‍ ഒന്നാം റാങ്കിലെത്തിച്ചു. ഈ ചെറിയ കാലഘട്ടത്തിനിടയില്‍ ഇന്ത്യയാകട്ടെ 23ല്‍ നിന്ന് 47ലേക്കു പതിക്കുകയും ചെയ്തു.